എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് സ്വകാര്യ കമ്പനികളിൽ ജോലി നേടാം; കോഴിക്കോട് ‘ഉദ്യോഗ്-2022’ തൊഴിൽമേള, വിശദാംശങ്ങൾ


കോഴിക്കോട്: ജെ.സി.ഐ. കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, മോഡൽ കരിയർ സെന്റർ, ജെ.ഡി.ടി. ഇസ്‌ലാംഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ ‘ഉദ്യോഗ്-2022’ തൊഴിൽമേള സംഘടിപ്പിക്കുന്നു.

ജെ.ഡി.ടി. ഇസ്‌ലാം കാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ സ്വകാര്യ മേഖലകളിലുള്ള കമ്പനികളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. മൂന്നിന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന തൊഴിൽമേളയിൽ 70-ലധികം കമ്പനികൾ പങ്കെടുക്കും. 3000-ത്തിലധികം ഒഴിവുകൾ പ്രതീക്ഷിക്കുന്ന മേളയിൽ എസ്.എസ്.എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

www.udyogjob.in എന്ന വെബ്സൈറ്റിൽ സൗജന്യമായി പേര് രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. മേള രാവിലെ ഒമ്പതിന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഫോൺ: 0495-2370176, 8078474737.

Summary: SSLC Qualified candidates can get jobs in private companies.  ‘Udyog-2022’ job fair at Kozhikode