ലഹരിക്കെതിരെ കായിക ലഹരിയുമായി എസ്.എഫ്.ഐ; ആവേശമായി കൊയിലാണ്ടി ഏരിയ തല സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ്


Advertisement

കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാതല ‘ലഹരിക്കെതിരെ കായിക ലഹരി’ സ്റ്റുഡന്റ്‌സ് ഒളിമ്പിക്‌സ്. ജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട് വച്ച് നടക്കുന്ന നടക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എന്‍ബിജീഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ, ഏരിയ സെക്രട്ടറി നവ്തേജ് മോഹൻ, ജില്ലാ കമ്മിറ്റി അംഗം ദേവനന്ദ, ഏരിയ ജോയിൻ സെക്രട്ടറി ഹൃദ്യ, സെക്രട്ടറിയേറ്റ് അംഗം ശ്രീഹരി, ലോക്കൽ സെക്രട്ടറി ശ്രീരാഗ്, ഏരിയ കമ്മിറ്റി അംഗം ജിഹാൻ എന്നിവർ പങ്കെടുത്തു.

Advertisement

സെക്രട്ടറിയേറ്റ് അംഗം അഭിരാം സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ്‌ അഭിനവ് അധ്യക്ഷത വഹിച്ചു.

Advertisement

Description: SFI Koyilandy Area Level 'Sports Against Drunkenness' Students Olympics