പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമണം; പേരാമ്പ്രയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍


Advertisement

പേരാമ്പ്ര: യാത്രക്കാരിയായ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുവണ്ണാമൂഴി കൂവ്വപ്പൊയില്‍ പൂവ്വാറേമ്മല്‍ റിജിലിനെയാണ് (30) അറസ്റ്റു ചെയ്തത്.

Advertisement

ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗിക ഉദ്ദേശത്തോടെ വിദ്യാര്‍ഥിനിയുടെ കൈക്ക് കയറിപ്പിടിച്ചുവെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സജീവ് കുമാറാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

Advertisement
Advertisement