മണ്ണിലും വിണ്ണിലും മത്സരമുയർത്തി ലോക കപ്പ് ആരാധകർ; മെസ്സിയെക്കാളും ഉയരത്തിൽ നെയ്മറെ സ്ഥാപിച്ചു; കാൽപന്തുകളിയുടെ ആവേശത്തിൽ ഏഴുകുടിക്കൽ ബീച്ചും


കൊയിലാണ്ടി: കാൽപ്പന്തു കളി അങ്ങ് ഖത്തറിൽ ഇരുപതാം തീയ്യതി ആരംഭിക്കാനിരിക്കുന്നുവുള്ളുവെങ്കിലും നാട്ടിലെങ്ങും ആവേശത്തിന്റെ ഉത്സവമാണ്. തങ്ങളുടെ ഇഷ്ടതാരത്തിനോടുള്ള ഇഷ്ട്ടം പ്രകടപ്പിക്കലും ആഘോഷങ്ങളും തകൃതിയായി നടക്കുകയാണ്, ഏഴുകുടിക്കലിലെ ആരാധകരും ഒടുവിൽ ബീച്ചിനരികിൽ സ്ഥാപിച്ചു, തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരന്റെ ഇമ്മിണി ബല്ല്യ കട്ട് ഔട്ട്.

നെയ്മർ ജൂനിയറിന്റെ 20 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് കാനറിപ്പടയുടെ ഏഴുകുടിക്കലിലെ ആരാധകക്കൂട്ടം ആഘോഷമാക്കിയത്. കൊയിലാണ്ടി ഏഴുകുടിക്കൽ ബീച്ചിനരികെയാണ് ഇത് സ്ഥാപിച്ചത്. പ്രായ വിത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാവരും ചേർന്ന് ആഘോഷമാക്കിയാണ് കട്ട് ഔട്ട് സ്ഥാപിച്ചത്.

‘കാറ്റടിക്കുന്ന സ്ഥലമല്ലേ, ഒരുപാടു വലുത് വെച്ചാൽ തകർന്നു പോകും, അതുകൊണ്ടാണ് ഇരുപത് അടി വെച്ചത്. അർജന്റീന ആരാധകർ ഇതിനു മുൻപ് മെസ്സിയുടെ കട്ട് ഔട്ട് സ്ഥാപിച്ചിരുന്നു. അതിനേക്കാൾ വലിയ നെയ്മറിനെയാണ് സ്ഥാപിച്ചത്. കമ്പിത്തിരിയും പടക്കം പൊട്ടിക്കലും ബാന്റ് മേളവുമൊക്കെയായി ആഘോഷമാക്കിയാണ് പരിപാടി നടത്തിയത്. ബ്രസീൽ ആരാധകൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ലോ​ക​ക​പ്പി​ന്റെ മ​ണ്ണി​ലേ​ക്ക്​ പ​റ​ന്നി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​നം ത​കൃ​തി​യാ​ക്കിയിരിക്കുകയാണ് ടീ​മു​ക​ൾ. ഞായറാഴ്ച വൈകിട്ട് ഒൻപതരയോടെ മത്സരങ്ങൾ ആരംഭിക്കും.