ഇനി കലാകായിക സര്‍ഗ മത്സരങ്ങളുടെ നാളുകള്‍; ഷട്ടില്‍, ബാറ്റ്മിന്റന്‍ മത്സരങ്ങളോടെ പയ്യോളി മുനിസിപ്പാലിറ്റിയില്‍ കേരളോത്സവത്തിന് തുടക്കം


പയ്യോളി: കേരളോത്സവം 2022ന് പയ്യോളി മുന്‍സിപ്പാലിറ്റിയില്‍ തുടക്കമായി. പയ്യോളി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഗ്രൗണ്ടില്‍ നടന്ന ഷട്ടില്‍ ബാറ്റമിന്റണ്‍ മത്സരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.വിനോദന്‍ അധ്യക്ഷനായി. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.ഫാത്തിമ മുഖ്യാതിഥിയായി. യൂത്ത് കോര്‍ഡിനേറ്റര്‍ സുദേവ്.എസ്.ഡി സ്വാഗതവും, പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ഷട്ടില്‍ ബാറ്റ്മിന്റന്‍ മത്സരത്തില്‍ സിംഗിള്‍സില്‍ കെ.ടി.ഗൗതം കുറ്റിയില്‍ താഴെ ഒന്നാം സ്ഥാനവും ഋതുല്‍ കൃഷ്ണ കോഴിപ്പുനത്തില്‍ രണ്ടാം സ്ഥാനവും നേടി. ഡബിള്‍സ് മത്സരത്തില്‍ കെ.ടി.ഗൗതം, മുഹമ്മദ് ഫവാസ് ടീം ഒന്നാംസ്ഥാനവും ഋതുല്‍ കൃഷ്ണ, മുഹമ്മദ് നിദാന്‍ ടീം രണ്ടാം സ്ഥാനവും നേടി.