കാറിൽ കറങ്ങി ലഹരി വിൽപ്പന; കോഴിക്കോട് നാല് യുവാക്കൾ അറസ്റ്റിൽ


Advertisement

കോഴിക്കോട്: കാറിൽ കറങ്ങി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ നാല് പേരെ പേലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ(28), ഫറോക്ക് പേട്ട വണ്ടിത്തൊടി ആഷിഖ്(28), ചെറുവണ്ണൂർ മധുരബസാർ അരീക്കാടൻ ജാസിർ(24), നല്ലളം ജയന്തി റോഡ് തോക്കാർതൊടി അബ്ദുൽ നാസർ(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു 4.35 ഗ്രാം എംഡിഎംഎയും, 2.650 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Advertisement

എസ്ഐമാരായ എൻ.റിഷാദലി, എം.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ശാരദ മന്ദിരത്തിനു സമീപത്തുവെച്ച് കാർ പരിശോധിച്ചിക്കുകയായിരുന്നു. കാറിന്റെ ഡാഷ് ബോർഡിലാണ് ലഹരി വസ്തുക്കൾ ഒളിപ്പിച്ചത്. ഇതോടെ കാറിലുണ്ടായിരുന്നവരെ നാല് പേരെയും കസ്റ്റഡിയിലെടുത്തു. ലഹരി വസ്തുക്കൾ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായി. സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

ഉറവിടം കണ്ടെത്തുന്നതിനും ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Advertisement

Summary: selling drugs Four youths arrested in Kozhikode