വീട്ടില്‍ കഞ്ചാവ് വില്‍പ്പന: കുറ്റ്യാടിയില്‍ യുവാവ് പോലീസ് പിടിയില്‍


കുറ്റ്യാടി: വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നരിക്കൂട്ടുംചാല്‍ പാറോള്ളതില്‍ വിപിനെയാണ് (26) പോലീസ് പിടികൂടിയത്.

ഇയാളുടെ കൈയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

എസ്.ഐ. പി ഷമീര്‍, അഡീഷണല്‍ എസ്.ഐ. കെ മുനീര്‍, സിവില്‍ പോലീസ് ഉദ്യാഗസ്ഥരായ ഷിബിന്‍, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.