പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന വി.പി.സുധാകരന് സഹപ്രവര്‍ത്തകരുടെ ആദരം; രണ്ടാംചരമവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


Advertisement

പയ്യോളി: മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പി.വി.സുധാകരന്‍റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി.

Advertisement

പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായ പ്രവര്‍ത്തകനായിരുന്നു വി.പി.സുധാകരന്‍.

Advertisement

ഇന്ന് രാവിലെ എട്ടരയ്ക്ക് വീട്ടുവളപ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മനോജ് എൻ.എം, പി.വി.ചന്ദ്രഹാസൻ, കണ്ണൻ കൊഞ്ചൻകണ്ടി, അനീഷ് മരച്ചാലിൽ, സി.വി.രാജൻ കൂത്താളി, രാജൻ കുളങ്ങരക്കണ്ടി, ഷിജേഷ് സുധാകരൻ എന്നിവർ പങ്കെടുത്തു.

Advertisement