75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടിക്കാരൻ‍ രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു.

Advertisement

കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി. 75 പന്തിൽ 12 ഫോറും നാല് സിക്സ് സഹിതം പുറത്താകാതെ 107 റൺസാണ് രോഹൻ സ്വന്തമാക്കിയത്. 145 സ്ട്രൈക്ക് റേറ്റിലായിരുന്നു രോഹന്റെ ബാറ്റിംഗ്. വിജയ് ഹസാരെ ട്രോഫിയിൽ രോഹന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.

Advertisement
Advertisement

Summary: second century in the Vijay Hazare Trophy by Koilandy native player Rohan S Kunnummal. Kerala defeated Bihar by nine wickets