Tag: cricket

Total 13 Posts

ചേമഞ്ചേരിയിലെ കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷ; ലെജന്റ്സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാടിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷയേകിക്കൊണ്ട് ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ് കാപ്പാടിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് നവാസ് മുകച്ചേരി അധ്യക്ഷനായി. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളായ നാസർ പണ്ടാരവയൽ, റസാഖ് ഒറ്റപ്പുരക്കൽ, ലീല,

‘ലഹരിയാവാം കളിയിടങ്ങളോട്’; ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ധേയമായി

കൊയിലാണ്ടി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ധേയമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ടൂർണ്ണമെന്റ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ബിജോയ്, വൈസ് പ്രസിഡന്റുമാരായ റിബിൻ കൃഷ്ണ, പ്രദീപ് ടി.കെ എന്നിവർ സംസാരിച്ചു. ആനക്കുളം മേഖല കമ്മിറ്റി ടീം ടൂർണ്ണമെന്റിൽ വിജയികളായി. കാപ്പാട് മേഖലാ കമ്മിറ്റിയാണ്

ഒന്നാം വാർഷികമാഘോഷിച്ച് നടേരി സ്പാർട്ടൻസ് ക്രിക്കറ്റ് അക്കാദമി; ചൈനാമൻ ബൗളിങ് സ്പെഷ്യലിസ്റ്റ് ജിയേഷിന് ആദരം

കൊയിലാണ്ടി: നടേരി സ്പാർട്ടൻസ് ക്രിക്കറ്റ് അക്കാദമി ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷത്തോട് അനുബന്ധിച്ച് ചൈനാമൻ ബൗളിങ് സ്പെഷ്യലിസ്റ്റ് ജിയേഷ് കെ.കെയെ ആദരിച്ചു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ സ്പിൻ ബൗളിങ് കൺസൽട്ടന്റും ഐ.പി.എല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ ബൗളിങ് കൺസൽട്ടന്റും ഡൽഹി ക്യാപിറ്റൽസ് മുൻ താരവുമാണ്  ജിയേഷ്. കാവുംവട്ടം എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ ഉള്ള സ്പാർട്ടൻസ് അക്കാദമി

നയിക്കാന്‍ സഞ്ജു, പൊരുതാന്‍ രോഹന്‍; രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍

കൊയിലാണ്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശിയായ സൂപ്പര്‍ ബാറ്റര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍ ഇടം പിടിച്ചു. സഞ്ജു സാംസണാണ് ടീം ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫ് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീം പ്രഖ്യാപിച്ചത്. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട്

ഇന്ത്യയ്ക്കായി ബാറ്റേന്താന്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹന്‍; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യ എ ടീമില്‍ രോഹന്‍ എസ്. കുന്നുമ്മലും

കൊയിലാണ്ടി: ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കൊയിലാണ്ടി മന്ദമംഗലം സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ഇടം പിടിച്ചു. ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസിലാന്റിനും ബംഗ്ലാദേശിനുമെതിരായ ഏകദിന ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവംബര്‍ 29

ഐ.പി.എല്ലിൽ രോഹന്റെ വെടിക്കെട്ടിനായി കാത്തിരിപ്പ്; രാജസ്ഥാൻ റോയൽസ് ഉൾപ്പടെ മൂന്ന് ടീമുകൾ രോഹൻ കുന്നുമ്മലിനായി രംഗത്ത്, പ്രതീക്ഷയോടെ കൊയിലാണ്ടിയും

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ക്രിക്കറ്റിന്റെ മാന്ത്രിക ലോകത്തേക്ക് ഒരു മലയാളി കൂടിയെന്ന പ്രതീക്ഷകൾക്ക് ചിറകു വെയ്ക്കുമെന്നാണ് രോഹന്റെ പന്തുകൾ ആഞ്ഞു വീശുമ്പോൾ ഒരു നാട് മുഴുവൻ കാത്തിരിക്കുന്നത്. ഇപ്പോൾ സഞ്ജു സാംസണ് ശേഷം കേരളം ഉറ്റ നോക്കുന്ന ക്രിക്കറ്ററിലേക്ക് കണ്ണും നട്ട് ഇന്ത്യയും. കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമേലിലേക്ക് ഐ.പി.എൽ പ്രതീക്ഷകളർപ്പിച്ച് പ്രശസ്ത ക്രിക്കറ്റ്

75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടിക്കാരൻ‍ രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം

കൊയിലാണ്ടി: കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി. 75

തോല്‍വികൾക്ക് ശേഷം വീണ്ടും വിജയവഴിയിൽ കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചത് 62 റണ്‍സിന്, അഞ്ച് ഫോറും ഒരു സിക്‌സും അടിച്ച് കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയത്തിളക്കവുമായി കേരളം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ 62 റണ്‍സിനാണ് കേരളം വിജയിച്ചത്. കേരളത്തിന്റെ ഓപ്പണര്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സാണ് അടിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത

സയ്യിദ് മുഷ്താഖ് അലി ട്രോഫി; സഞ്ജു കേരളത്തെ നയിക്കും, രോഹൻ കുന്നുമ്മൽ ടീമിൽ, ഒക്ടോബർ 11 ന് ആദ്യ മത്സരം

കൊയിലാണ്ടി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമ്മേലും. ഈ മാസം 11 നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റ് തുടങ്ങുന്നത്. കേരള ടീമിന്റെ നായകനായി സഞ്ജു സാംസണ്‍ പട നയിക്കും. സച്ചിന്‍ ബേബി ഉപനായകനാകും. പതിനേഴ് അംഗ ടീമിൽ വിഷ്ണു വിനോദ്, ബേസിൽ തമ്പി

ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ കൊയിലാണ്ടിക്കാരന്‍ രോഹന്‍; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന്‍ എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കിയ രോഹന്‍ 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്