‘ലഹരിയാവാം കളിയിടങ്ങളോട്’; ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ധേയമായി


കൊയിലാണ്ടി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ധേയമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ടൂർണ്ണമെന്റ് ഉദ്‌ഘാടനം ചെയ്തു.

ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ബിജോയ്, വൈസ് പ്രസിഡന്റുമാരായ റിബിൻ കൃഷ്ണ, പ്രദീപ് ടി.കെ എന്നിവർ സംസാരിച്ചു. ആനക്കുളം മേഖല കമ്മിറ്റി ടീം ടൂർണ്ണമെന്റിൽ വിജയികളായി. കാപ്പാട് മേഖലാ കമ്മിറ്റിയാണ് റണ്ണേഴ്‌സ് അപ്പ്. ആകെ 12 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക് ബ്ലോക്ക് ട്രഷറർ പി.വി.അനുഷ ട്രോഫികൾ സമ്മാനിച്ചു.