ചേമഞ്ചേരിയിലെ കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷ; ലെജന്റ്സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാടിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷയേകിക്കൊണ്ട് ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ് കാപ്പാടിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് നവാസ് മുകച്ചേരി അധ്യക്ഷനായി.

വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളായ നാസർ പണ്ടാരവയൽ, റസാഖ് ഒറ്റപ്പുരക്കൽ, ലീല, മജീദ് പന്തലിപറമ്പത്ത്, റമീസ് ജെ.എം, റാഷിദ് കല്ലറക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുബൈർ മാസ്റ്റർ കാപ്പാട് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി.മൊയ്തീൻ കോയ, വാർഡ് മെമ്പർ ഷരീഫ് മാസ്റ്റർ, നസീഫ് അലി (അയൺ മാൻ), സീനിയർ സി.പി.ഒ എം.അജയകുമാർ, ഷഫീർ എം.പി, സാജിത് കോറോത്ത്, എം.സി.മാസ്റ്റർ, മിർഷാദ് ടി.എം, സജീർ എം.കെ, ഷംസുദ്ദീൻ എൻ.കെ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.