കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ സീറ്റൊഴിവ്; വിശദാംശങ്ങൾ


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ക്ലാസ്സുകളിൽ സീറ്റൊഴിവ്. ബി.എസ്.സി കെമിസ്ട്രി ഫിസിക്സ് ക്ലാസ്സുകളിൽ സ്പോർട്സ്, പി.ഡബ്യു.ഡി വിഭാഗങ്ങളിലും ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം ക്ലാസ്സുകളിൽ പി.ഡബ്യു.ഡി വിഭാഗത്തിലുമാണ് സീറ്റൊഴിവുള്ളത്.

Advertisement

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 11 നുള്ളിൽ കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisement
Advertisement

Summary: Seat Vacancy in First Year degree Classes in SNDP College Koyilandy