Tag: RSM SNDP College Koyilandy

Total 12 Posts

മത്സരിച്ചത് മുന്നൂറോളം കോളേജുകളോട്; വുമണ്‍ ഡെലവപ്പ്‌മെന്റ് സെല്ലിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിന് പുരസ്‌കാരം

കൊയിലാണ്ടി: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്ലിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള 2023-24 വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായി കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്. എസ്.എന്‍.ഡി.പി കോളേജ് മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യവും നൂതനവുമായ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ആണ് പുരസ്‌കാരം. സമൂഹത്തില്‍ സ്ത്രീകളുടെ

കൊല്ലം എസ്.എന്‍.ഡി.പി കോളേജിലെ സംഘര്‍ഷം: രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊയിലാണ്ടി: കൊല്ലം ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ അഭയ്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുദേവ്, കോളേജില്‍ ആര്‍ട്‌സ് നടക്കുന്ന ദിവസം അനുദേവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഷെഫാക്ക്, ആദിത്യന്‍, ആദര്‍ശ് എന്നീ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെയുമാണ് സസ്‌പെന്റ് ചെയ്തത്. ഒരുസംഘം

‘അമലിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാക്കളെ ക്യാമ്പസില്‍ നിന്ന് ഉടന്‍ പുറത്താക്കുക’; ആവശ്യമുയര്‍ത്തി കൊല്ലം എസ്.എന്‍.ഡിപി കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു

കൊയിലാണ്ടി: കൊല്ലം ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അമലിനെ ആക്രമിച്ച എസ്.എഫ്.ഐയുടെ യൂണിയന്‍ ചെയര്‍മാന്‍ അഭയ്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുദേവ് ഉള്‍പ്പെടെയുള്ളവരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു കെ.എസ്.യു ഉന്നയിച്ച പ്രധാന ആവശ്യം. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അനുദേവിനെ

”കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനം”; എസ്.എഫ്.ഐയുടേത് ഏകാധിപത്യ പ്രവര്‍ത്തനമെന്നും എം.എസ്.എഫ്

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ സി.ആര്‍.അമലിന് നേരെ ഉണ്ടായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബില്‍ പുറക്കാട്, ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത് എന്നിവര്‍ അറിയിച്ചു.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, കൊയിലാണ്ടി ആർ.എസ്.എം എസ്.എൻ.ഡി.പി കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ഓഗസ്റ്റ് 24ന്

റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടി; എംകോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിൽ അഞ്ച് റാങ്കുകളും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിന്

കൊയിലാണ്ടി: റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടിയിലെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയിൽ 2022 വർഷത്തിലെ എം.കോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും കരസ്ഥമാക്കിയാണ് കോളേജ് നേട്ടം കൈവരിച്ചത്. കോളേജിലെ എം.കോം (ഫോറിന്‍ ട്രേഡ്) ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഹുദാ

അധ്യാപകരും ജീവനക്കാരും കൈകോർത്തു; കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് വിദ്യാർത്ഥിക്ക് വീടൊരുങ്ങി, താക്കോൽ കൈമാറുന്നത് എം.എൽ.എ

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിലെ അധ്യാപകരും അനധ്യാപകരും കൈകോർത്തപ്പോൾ വിദ്യാർത്ഥിക്ക് വീടൊരുങ്ങി. മൂന്നാം വർഷ വിദ്യാർത്ഥിക്കാണ് കോളേജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് വീട് നിർമ്മിച്ചു നൽകിയത്. സ്നേഹവീടിന്റെ താക്കോൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് കൈമാറുക. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഒരു വിദ്യാലയം ഒരു

ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് വിഷയത്തിലാണ് അധ്യാപക ഒഴിവുള്ളത്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ സീറ്റൊഴിവ്; വിശദാംശങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ക്ലാസ്സുകളിൽ സീറ്റൊഴിവ്. ബി.എസ്.സി കെമിസ്ട്രി ഫിസിക്സ് ക്ലാസ്സുകളിൽ സ്പോർട്സ്, പി.ഡബ്യു.ഡി വിഭാഗങ്ങളിലും ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം ക്ലാസ്സുകളിൽ പി.ഡബ്യു.ഡി വിഭാഗത്തിലുമാണ് സീറ്റൊഴിവുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ

ലഹരിയോട് നോ പറയാം; ലഹരി വിരുദ്ധ കർമ്മ പരിപാടികൾക്ക് ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി

കൊയിലാണ്ടി: മയക്കു മരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ലഹരി വിമുക്ത കേരളം’ കർമ്മപരിപാടിക്ക് കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി. നഗരസഭാ കൗൺസിലർ പി.എം.സുമതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുജേഷ്.സി.പി അധ്യക്ഷനായി. ക്യാപ്റ്റൻ മനു.പി സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ കമ്മിറ്റി കോർഡിനേറ്റർ