ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്


കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് വിഷയത്തിലാണ് അധ്യാപക ഒഴിവുള്ളത്.

കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു 55 ശതമാനം മാർക്ക് ഉള്ളവരെയും പരിഗണിക്കുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.