വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, കൊയിലാണ്ടി ആർ.എസ്.എം എസ്.എൻ.ഡി.പി കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്


കൊയിലാണ്ടി: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ഓഗസ്റ്റ് 24ന് രാവിലെ 9.30 ന് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

Summary: Seat Vacancy in Various Courses at Koyilandy RSM SNDP College