വടകരയില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം



വടകര: വടകരയില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുപ്പണം കറുകയിലാണ് സംഭവം. ഇരുവിഭാഗത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

കോരന്റവിട നജാത്തില്‍ സറീന (45), മകന്‍ ഷഹീദ് (25) എന്നിവര്‍ക്കും റോഡില്‍വെച്ചുണ്ടായ ആക്രമണത്തില്‍ കറുകയില്‍ പള്ളിത്താഴ സാജിദ് (25), പുത്തന്‍ പുരയില്‍ ഷഫീക് (24), അരങ്ങില്‍ അജ്മല്‍ (26) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
[