Tag: SDPI

Total 3 Posts

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഭരണകൂട ഭീകരതയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ട് കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ്; എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന, നേതാക്കള്‍ അറസ്റ്റില്‍, സംഭവത്തില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ സംസ്ഥാനത്തെ 39 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫീസുകളിലുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍

വടകരയില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം

വടകര: വടകരയില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പണം കറുകയിലാണ് സംഭവം. ഇരുവിഭാഗത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. കോരന്റവിട നജാത്തില്‍ സറീന (45), മകന്‍ ഷഹീദ് (25) എന്നിവര്‍ക്കും റോഡില്‍വെച്ചുണ്ടായ