സി.ടി സ്കാൻ ഫലം കിട്ടാൻ വെെകി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച് രോ​ഗിയുടെ ബന്ധുക്കൾ; നഴ്സിം​ഗ് സ്റ്റേഷനൻ അടിച്ച് തകർത്തു, കേസ്


കോഴിക്കോട്: സ്കാൻ ഫലം കിട്ടാൻ വെെകി എന്നാരോപിച്ച് കോഴിക്കാടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. മനപ്പൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തി നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ആറുപേർക്കെതിരെയാണ് കേസെടുത്തത്. രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ അശോകനെയാണ് ഇന്നലെ രാത്രി രോഗിയുടെ ബന്ധുക്കൾ മർദിച്ചത്.

ഒരാഴ്ചമുമ്പ് പ്രസവത്തിൽ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. അണുബാധയെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. യുവതിയുടെ സി.ടി. സ്കാൻ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതർ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ചുകടന്ന് ചില്ലുകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു. അക്രമം തടയാനെത്തിപ്പോഴാണ് ഡോ. അശോകന് മർദനമേറ്റത്.

താൻ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ചാണ് അക്രമികൾ മർദിച്ചത്. മർദനമേറ്റ് കിടന്ന തന്നെ ചികിത്സക്കായി മാറ്റാൻ പോലും അനുവദിച്ചില്ലെന്നും ഡോ. അശോകൻ പറഞ്ഞു.

Summary: Relatives of the patient beat up the doctor at a private hospital in Kozhikode