ശവ്വാല്‍പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ മറ്റന്നാള്‍
കൊയിലാണ്ടി: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് ശവ്വാല്‍പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാൾ ശനിയാഴ്ചയായതെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാർച്ച് 24 നായിരുന്നു കേരളത്തിൽ റംദാൻ വ്രതം ആരംഭിച്ചത്.
മാസപ്പിറവി കാണാനുള്ള സമയം കോഴിക്കോടിനെ സംബന്ധിച്ച് 16 മിനിറ്റായിരുന്നു. സൂരാസ്തമയം കഴിഞ്ഞ് മഗ്രിബ് വാങ്ക് വിളിച്ച് 16 മിനിറ്റ് ചന്ദ്രപ്പിറവി കാണാനുള്ള സമയം ഉണ്ടായിരുന്നു. ഈ സമയത്ത് പക്ഷേ കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായില്ല. ഖാലിമാരുടെയും വിവിധ മതസംഘടനകളുടെയും പ്രതിനിധികൾ ഇവിടെ എത്തിയിരുന്നു.