സിസിടിവിയിൽ കണ്ടത് വീടിന് സമീപത്ത് കൂടെ സ്വതന്ത്രമായി നടക്കുന്ന വന്യജീവിയെ, ഞെട്ടി വീട്ടുകാരും നാട്ടുകാരും; വടകര വള്ളിക്കാട് പരിഭാന്ത്രി പരത്തിയ പുലിയുടേതിന് സമാനമായ വന്യജീവിയുടെ ദൃശ്യങ്ങൾ കാണാം


വടകര: നോമ്പു തുറന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വള്ളിക്കാട് കളയംകുളത്ത് മജീദും കുടുംബവും സിസിടിവിയില്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. വീടിന് വെളിയിലൂടെ പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയുമുള്ള ഒരു വന്യജീവി നടന്ന് പോകുന്നതായിരുന്നു സിസിടിവിയല്‍ അവര്‍ കണ്ട ഞെട്ടിക്കുന്ന ദൃശ്യം.

പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ സമീപവാസികളെയും നാട്ടുകാരെയും വിളിച്ചുവരുത്തി തങ്ങളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി ദൃശ്യങ്ങള് വിലയിരുത്തി.

വന്യമൃഗമാണെന്ന സംശയം കനപ്പെട്ട സാഹചര്യത്തില്‍ ഫോറസ്റ്റിലും വടകര പൊലീസിലും സംഭവമറിയിച്ചു.  വടകര പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ക്യാമറ ദൃശ്യങ്ങളും വീടിന്റെ പരിസരവും പരിശോധിച്ചെങ്കിലും ഏത് ജീവിയാണ് ദൃശ്യത്തിലുള്ളതെന്ന് കണ്ടെത്താനായില്ല. സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത് കരിംപൂച്ചയാണെന്ന ഊഹത്തിലേക്കാണ് ഫോറസ്റ്റുകാര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഏത് ഇനത്തില്‍ പെട്ട ജീവിയാണന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വീഡിയോ കാണാം: