ക്യു.എഫ്.എഫ്.കെ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവെലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; ലോഗോ പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: ഫിലിം ഫാക്ട്ടറി കോഴിക്കോടിന്റെ മൂന്നാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2025ന് ഏപ്രില്‍ ഒന്നിന് എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ട് തുടക്കമാവും. ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സ്വവസതിയില്‍ വെച്ച് നിര്‍വ്വഹിച്ചു.

Advertisement

ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ജിയോ ബേബി, സ്‌പെഷ്യല്‍ ജൂറി ജിജു ജേക്കബ്ബ്, രാജ് ബാബു, അനു രാം (സംവിധായകര്‍) ജി.ആര്‍.ഇന്ദുഗോപന്‍ (സ്‌ക്രിപ്റ്റ് റൈറ്റര്‍), മാലാ പാര്‍വതി, രവീന്ദ്രന്‍ (ആര്‍ട്ടിസ്റ്റ്), വിപിന്‍ മോഹന്‍ (ക്യാമറാമാന്‍), രഞ്ജിന്‍ രാജ് (മ്യൂസിക് ഡയറക്ടര്‍), സന്തോഷ് വര്‍മ്മ (ഗാന രചയിതാവ്) സ്‌ക്രീനിംഗ് ജൂറി രതിന്‍ രാധാകൃഷ്ണന്‍, സനിലേഷ് ശിവന്‍, പ്രശാന്ത് പ്രണവം, ഗിരീഷ് ദാമോദര്‍, സുശീല്‍കുമാര്‍ ടി, നിധീഷ് നടേരി, ശിവദാസ് പൊയില്‍കാവ്, ഹരികുമാര്‍.എന്‍.ഇ, അനീഷ് അഞ്ജലി എന്നിവരാണ്.

Advertisement

ഏഴ് വിഭാഗങ്ങളിലായി ഷോര്‍ട് ഫിലിം ഷോര്‍ട്, ലോങ്ങ്, പ്രവാസി ഫിലിം, ചില്‍ഡ്രന്‍സ് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്കല്‍ വീഡിയോ, ഡിവോഷണല്‍ വീഡിയോ എന്നിങ്ങനെയാണ് മത്സരയിനം. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 15 വരെ എന്‍ട്രികള്‍ സ്വീകരിക്കും. ക്യു.എഫ്.എഫ്.കെ പ്രസിഡന്റ് ജനു നന്തിബസാര്‍, ഫെസ്റ്റിവെല്‍ ചെയര്‍മാന്‍ പ്രശാന്ത് ചില്ല, കണ്‍വീനര്‍ ഹരി ക്ലാപ്‌സ്, ട്രഷറര്‍ ആഷ്‌ലി സുരേഷ്, ബബിത പ്രകാശ്, രഞ്ജിത് നിഹാര, അര്‍ജുന്‍ സാരംഗി, വിശാഖ്, ഷിജിത്ത് മണവാളന്‍, അരുണ്‍.സി.പി, വിഷ്ണു ജനാര്‍ദ്ദനന്‍, സംഗീത ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement