പൂക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ലോറിയുടെ പിന്നിലിടിച്ച് അപകടം; ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തു


കൊയിലാണ്ടി: ദേശീയപാതയില്‍ പൂക്കാട് ടൗണിന് സമീപം ടിപ്പര്‍ ലോറിയുടെ പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയി.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ ബസില്‍ നിന്ന് പുറത്തെടുത്തിരുന്നു. കൈക്ക് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ബസിലെ പത്തോളം പേര്‍ക്ക് നിസാര പരിക്കുണ്ട്.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ധ്രുതഗതിയില്‍ കൈക്കണ്ടു. പൊട്ടിയ ചില്ല് സേന വെള്ളം ഉപയോഗിച്ച് അടിച്ചുകളഞ്ഞു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത തടസപ്പെട്ടു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ എ.എസ്.ടി.ഒപി.കെ.ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ്, ജിനീഷ്‌കുമാര്‍, നിധി പ്രസാദ്.ഇ.എം, ഷിജുടി.പി, സനില്‍ രാജ്, ഷാജു, നിധിന്‍രാജ്, ഹോംഗാര്‍ഡുമാരായ രാകേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.