Tag: ACCIDENT IN KOYILANDY

Total 4 Posts

സില്‍ക്ക് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാളുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.  വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം

പൂക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ലോറിയുടെ പിന്നിലിടിച്ച് അപകടം; ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തു

കൊയിലാണ്ടി: ദേശീയപാതയില്‍ പൂക്കാട് ടൗണിന് സമീപം ടിപ്പര്‍ ലോറിയുടെ പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയി. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ ബസില്‍ നിന്ന് പുറത്തെടുത്തിരുന്നു. കൈക്ക് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ബസിലെ പത്തോളം പേര്‍ക്ക് നിസാര പരിക്കുണ്ട്. കൊയിലാണ്ടിയില്‍

‘ആക്സിൽ പൊട്ടി, നിയന്ത്രണം വിട്ട ലോറി കാറില്‍ വന്നിടിച്ചു’; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍, മൂടാടിയില്‍ ഒഴിവായത് വന്‍ ദുരന്തം

മൂടാടി: മൂടാടി പഞ്ചായത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ. ആളുകൾക്ക് നിസ്സാരമായ പരുക്കുകളുണ്ട്. ഉച്ചയ്ക്ക് മൂന്നേ കാലോടെയാണ് സംഭവം. വടകര ഭാഗത്തു നിന്ന് വരുകയായിരുന്നു കണ്ടെയ്നർ ലോറി, എയർപോർട്ടിൽ നിന്ന് കണ്ണൂർ ഭാഗത്തെക്ക് പോവുകയായിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ലോറിയുടെ ആക്‌സിലേറ്റർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. ആക്സിൽ

കാർ വാങ്ങി ആവേശകരമായി വീട്ടിലേക്കുള്ള ഉറ്റചങ്ങാതിമാരുടെ യാത്ര അവസാനിച്ചത് മരണത്തിൽ; പൊയിൽക്കാവിലെ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി (അപകട സ്ഥലത്തു നിന്നുള്ള വീഡിയോ കാണാം)

കൊയിലാണ്ടി: ഉറ്റസുഹൃത്തുക്കളുടെ വിയോഗ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല കണ്ണൂർ ചക്കരയ്ക്കൽ സ്വദേശികൾക്ക്. കാർ വാങ്ങാനായാണ് സുഹൃത്തുക്കൾ എറണാകുളത്തേക്ക് പോയത്, എന്നാൽ തിരികെ എത്തിയത് ജീവച്ഛമായി. ഇന്ന് വെളുപ്പിനെ പൊയിൽക്കാവിൽ വച്ച നടന്ന വാഹനാപകടത്തിലാണ് കണ്ണൂർ സ്വദേശികൾ മരിച്ചത്. കണ്ണൂർ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പിൽ നിജീഷ് (36), ചക്കരകല്ല് യെച്ചുർ ഹൗസിൽ ശരത്ത് (32) എന്നിവരാണ് മരിച്ചത്.