നാളെ സംസ്ഥാന വ്യാപക പഠിപ്പ്‌മുടക്ക്; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്, വ്യാപക പ്രതിഷേധം


Advertisement

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു.

Advertisement

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനാണ് ചാന്‍സര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാന്‍സര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

Advertisement
Advertisement