പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്: ഇന്ന് മുതല്‍ അപേക്ഷിക്കാം


Advertisement

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍, കോമ്ബിനേഷന്‍ മാറാന്‍ അവസരം. ഇതിനുള്ള വേക്കന്‍സി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും.

Advertisement

ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്‍ പോലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.

ജില്ലാ/ജില്ലാന്തര സ്‌കൂള്‍ മാറ്റത്തിനോ, കോമ്ബിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ, പഠിക്കുന്ന സ്‌കൂളിലെ മറ്റൊരു കോമ്ബിനേഷനിലേക്കോ മാറുന്നതിന് കാന്‍ഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer’ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഉച്ചയ്ക്ക് 1 മുതല്‍ നാളെ വൈകിട്ട് 4 വരെ അപേക്ഷ നല്‍കാം.

Advertisement
Advertisement

summary: Plus One Transfer Allotment: Apply from today