കൊയിലാണ്ടി നഗരത്തില്‍ വച്ച് വിലയേറിയ വളര്‍ത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: നഗരത്തില്‍ വച്ച് വിലയേറിയ വളര്‍ത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. വടകര മുക്കാളിയില്‍ നിന്ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന പേര്‍ഷ്യന്‍ പൂച്ചയെ ആണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ച് രാവിലെ 11 മണിയോടെയാണ് പൂച്ചയെ നഷ്ടമായത്.

Advertisement

പെറ്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വണ്ടിയില്‍ ബാസ്‌കറ്റില്‍ വച്ചാണ് പൂച്ചയെ കൊണ്ടുപോയത്. കൊയിലാണ്ടിയില്‍ വച്ച് മറ്റൊരു പൂച്ചയെ കൂടി കയറ്റാനായായി വാഹനം നിര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ വാതില്‍ തുറന്ന ഉടനെ പൂച്ച ബാസ്‌കറ്റില്‍ നിന്ന് പുറത്ത് ചാടി ഓടി മറയുകയായിരുന്നു.

Advertisement

കറുപ്പും വെളുപ്പും നിറമുള്ള പൂച്ചയെയാണ് നഷ്ടമായത്. പൂച്ചയെ നഷ്ടപ്പെട്ട സ്ഥലത്തും പരിസര പ്രദേശത്തും തിരഞ്ഞെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8086748489 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.

Advertisement

English Summary / Content Highlights: Persian Cat lost at Koyilandy.