പേരാമ്പ്രയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഒഡിറ്റോറിയത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ


Advertisement

പേരാമ്പ്ര: പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ സുരഭി ഓഡിറ്റോറിയത്തില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സതേടിയത്.

Advertisement

ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളത്തില്‍നിന്നാണ് പ്രശ്‌നംമുണ്ടായതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ പ്രാഥമികനിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement

പേരാമ്പ്ര പഞ്ചായത്തിലെമാത്രം 16 ഓളംപേര്‍ക്കാണ് പ്രശ്‌നമുള്ളതായി വിവരം ലഭിച്ചതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരിത് കുമാര്‍ പറഞ്ഞു. ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisement

ചൊവ്വാഴ്ച്ചയായിരുന്നു വിവാഹം. 15-ന് ഓഡിറ്റോറിയത്തില്‍ നടന്ന മറ്റൊരു വിവാഹത്തോടനുബന്ധിച്ചുള്ള സുഹൃദ്സത്കാരത്തില്‍ പങ്കെടുത്ത 35-ഓളംപേര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായി. ഇതിലും ആര്‍ക്കും ഗുരുതരമായ സ്ഥിതിയുണ്ടായിട്ടില്ല.

summary: people who ate food during a wedding reception in perambra get food poisoning