സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു; കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം


കൊയിലാണ്ടി: ഇടതു സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്ന് ആരോപിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. മാർച്ചിൽ പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരുക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് കൊയിലാണ്ടി ടൗണഇൽ പ്രവർത്തകർ പ്രകടനം നടത്തിയത്.

പ്രതിഷേധ പ്രകടനത്തിന് മുസ്ലിം ലീഗ്മണ്ഡലം വൈസ് പ്രസിഡണ്ട് ടി.അഷറഫ്, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ്, ജനറൽ സെക്രട്ടറി എ.അസീസ്, ഭാരവാഹികളായ എം.അഷറഫ്, വി.എം.ബഷീർ, ടി.വി.ഇസ്മയിൽ, കെ.ടി.വി.ആരിഫ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി, എം.എസ്.എഫ്. മണ്ഡലം പ്രസിഡണ്ട് ഹാദിഖ്ജസാർ, സമദ് നടേരി, ബാസിത്ത് മിന്നത്ത്, വി.വി.നൗഫൽ, ആദിൽ,റഫ്ഷാദ് നേതൃത്വം നൽകി.

Summary: Muslim League’s protest march in Koyilandy