പ്ലാങ്ക് പുഷ് അപ്പിലും ലെഗ് സ്പ്ലിറ്റിലും പുതിയ ലോക റെക്കോര്‍ഡുമായി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍; അവിസ്മരണീയ പ്രകടനത്തിന്റെ വീഡിയോ കാണാം
പയ്യോളി: പുതിയ ലോക റെക്കോര്‍ഡിലേക്ക് ചുവടുവച്ച് പയ്യോളി സ്വദേശി. പ്ലാങ്ക് പുഷ് അപ്പ്, ലെഗ് സ്പ്ലിറ്റ് എന്നീ ഇനങ്ങളിലാണ് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. നിലവിലെ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്താണ് അജിത് കുമാറിന്റെ നേട്ടം.
മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ഗിന്നസ് ലോക റെക്കോര്‍ഡിനായുള്ള അജിത് കുമാറിന്റെ ശ്രമം വിജയകരമായി അരങ്ങേറിയത്. ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പിലെ നിലവിലെ റെക്കോര്‍ഡ് ഒരുമിനുട്ടില്‍ 63 ആണ്. അത് അജിത്ത് കുമാര്‍ ഒരു മിനുട്ടില്‍ 69 എണ്ണം ആക്കി ഉയര്‍ത്തിയാണ് റെക്കോര്‍ഡിനെ മറികടന്നത്. ലെഗ് സ്പ്ലിറ്റില്‍ നിലവിലെ റെക്കോര്‍ഡ് ഒരു മിനുട്ടില്‍ 17 ആണ് റെക്കോര്‍ഡ്. അത് അജിത്ത് കുമാര്‍ 33 എണ്ണം ആക്കി ഉയര്‍ത്തിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
25 വര്‍ഷമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് രംഗത്തുള്ള അജിത് കുമാര്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നുണ്ട്. ഈ ഇനങ്ങളില്‍ ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്, എഷ്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കരാട്ടെ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയും കളരി ഗുരുക്കളും തൈ ക്യാന്‍ഡോ ഇന്‍സ്ട്രക്ടറുമാണ്.
മാസ്റ്റര്‍ അജിത് കുമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അറ്റംപ്റ്റ് ചടങ്ങ് വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷൈമ മണന്തല അധ്യക്ഷയായിരുന്നു. നന്ദുലാല്‍ മാണിക്കോത്ത്, കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഗിന്നസ് ടീം ജഡ്ജസായി സമീര്‍ പരപ്പില്‍ (ഗവ. ഹയർ സെക്കന്ററി സ്കൂൾ, മേപ്പയ്യൂർ), സജീവന്‍ (സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ), മുഹമ്മദ് റഷീദ് (ബി.ടി.എം ഹയർ സെക്കന്ററി സ്കൂൾ), അജയ് ബിന്ദു (മടപ്പള്ളി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ) എന്നിവര്‍ സന്നിഹിതരായിരുന്നു.