പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശ്ശേരിയില്‍ അപകടത്തില്‍ പെട്ടു


ബാലുശ്ശേരി: മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്താണ് സംഭവം. ബഷീറലി തങ്ങള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബഷീറലി തങ്ങള്‍ക്ക് കാര്യമായ പരിക്കൊന്നുമില്ല. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ അദ്ദേഹത്തിന്റെ എക്‌സ്-റേ പരിശോധന ഉള്‍പ്പെടെ നടത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.