പ്രൈവറ്റ് ബസ്സ് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്, ‘ബസ്സ് ഇടിച്ചാൽ ഞങ്ങൾ മരിച്ചു പോയാൽ സന്തോഷം, അല്ലാതെ ഇഞ്ചിഞ്ചായി കൊല്ലരുതേ.. ‘വെെറലായി സുബൈർ മാണിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊയിലാണ്ടി: കണ്ണൂരിൽ നിന്ന് കോഴിക്കോട് എത്തിച്ചേരാനുള്ള പ്രധാന പാതയാണ് വടകര, കൊയിലാണ്ടി വഴി കടന്നുപോകുന്ന എൻ.എച്ച് 66. ദിനം പ്രതി ചെറുതും വലുതുമായ വാഹനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് കോഴിക്കോടേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലരും ജീവനും കയ്യിൽ പിടിച്ചാണ് പോകുന്നതെന്നതാണ് യാഥാർത്ഥ്യം. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഓടുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് ഇതിന് കാരണം.
ദേശീയപാത സ്ഥിരം അപകട മേഖലയായിട്ടും, നിരവധി പേരുടെ ജീവൻ അപഹരിച്ചിട്ടും വേഗതയ്ക്ക് പൂട്ടിടാൻ ബന്ധപ്പെട്ടവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയപാത ആറ് വരിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തി നടക്കുന്നതിനാൽ പലയിടത്തും ഗതാഗത തടസവും നേരിടാറുണ്ട്. ഇത്തരത്തിൽ ട്രാഫികിൽ പെട്ട് നഷ്പ്പെടുന്ന സമയം അമിത വേഗതയിൽ ഓടിച്ചാണ് ബസുകൾ നികത്താറ്. ഇത് വരുത്തി വെക്കുന്ന അപകടങ്ങളും ചില്ലറയല്ല.
വാഹനങ്ങൾക്ക് കടന്നുപോകാൻ നിശ്ചിത ഭാഗമുണ്ടെങ്കിലും മുന്നിലെത്താൻ എതിർവശത്തെ വാഹനത്തെ പരിഗണിക്കാതെ ഓടിക്കുന്നത് പല ഡ്രെെവർമാരും ശീലമാക്കി മാറ്റിയിട്ടുണ്ട്. ദേശീയപാത വീതികൂട്ടാനായി തയ്യാറാക്കുന്ന റോഡിലൂടെ ഓഫ് റോഡ് റെെഡിന് സമാനമായും ിവർ കുതിക്കുന്നതും നിത്യ കാഴ്ചയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലക്കും ലഗാനുവുമില്ലാതെ പായുമ്പോൾ എതിർ വശത്തെ വാഹനത്തെ പോലും പരിഗണിക്കാറില്ല പലപ്പോഴും. ജിവൻ ഭയന്ന് വഴി മാറി പോവുകയാണ് ഇരുചക്ര വാഹനക്കാർ.
കോഴിക്കോട് കണ്ണൂർ ബസ് ഡ്രൈവർമാരുടെ ഭാര്യമാരോടുള്ള അപേക്ഷ എന്ന പേരിൽ സാമൂഹിക പ്രവർത്തകൻ സുബൈർ മാണിക്കോത്ത് പങ്കവെച്ച് പോസ്റ്റാണ് ഇപ്പോൾ വെെറൽ ആവുന്നത്. ബസുകളുടെ മരണപ്പാച്ചിലിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
സാമൂഹ്യ മാധ്യമത്തിലൂടെ കിട്ടിയ വീഡിയോ ഒരു കുറിപ്പോടെ സുബെെർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകൾ തന്നെ വീഡിയോ കണ്ടു . 6000ത്തിൽ അധികം ആളുകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്
പോസ്റ്റിന്റെ പൂർണ്ണരൂപം:
കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളുടെ ഡ്രൈവർമാരുടെ ഭാര്യമാരുടെ ശ്രദ്ധയിലേക്ക് സമർപ്പിതം, ജീവിക്കാൻ ഒരു പാട് മോഹമുണ്ടായിട്ടല്ല, എന്നിരുന്നാലും ഞങ്ങൾക്ക് വല്ല അപകടവും പറ്റി കിടന്നു പോകുന്ന അവസ്ഥ ഓർത്താണ് ഈ അപേക്ഷ,, ബത്തയുടെ ഭാഗമായാലും ഡ്രൈവർ സീറ്റിനരികിൽ ഇരിക്കുന്ന സുന്ദരിമാരുടെ ആരാധനാ പാത്രമാവാൻ ശ്രമിച്ചാലും🙏 (ബസ്സ് ഇടിച്ചാൽ ഞങ്ങൾ മരിച്ചു പോയാൽ സന്തോഷം , അല്ലാതെ ഇഞ്ചിഞ്ചായി കൊല്ലരുതേ)
വീഡിയോ കാണാം: