മായാലക്ഷ്മിക്കിത് പുത്തൻ പ്രതീക്ഷകളുടെയും വർണ്ണത്തിന്റെയും ഓണം; ചേമഞ്ചേരിയിലെ കുടുംബത്തിന് ഓണസമ്മാനവുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ്‌സ്


കൊയിലാണ്ടി: മറ്റുള്ളവരെ പോലെ മായാലക്ഷ്മിക്കും ഈ ഓണത്തിന് പുത്തന്‍ ഉടുപ്പ് അണിയാം. മായാലക്ഷ്മിക്ക് മാത്രമല്ല, അച്ഛന്‍ ഗോപാലനും അമ്മ ഗീതയും ഈ തിരുവോണദിനം കോടി ഉടുത്താണ് ആഘോഷിക്കുക. ദുരിതക്കയത്തിലായ ഈ കുടുംബത്തിന് ഓണക്കോടി സമ്മാനിച്ചിരിക്കുകയാണ് കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഗീതാ വെഡ്ഡിങ്‌സ്.

ചേമഞ്ചേരി നിടൂളി വീട്ടില്‍ മായാലക്ഷ്മിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ കൊയിലാണ്ടി ന്യൂസ് ഡോട് കോം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കണ്ടാണ് ഗീതാ വെഡ്ഡിങ്‌സിന്റെ പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ സമീപിച്ചത്.

മായാലക്ഷ്മിക്കും കുടുംബത്തിനും ഓണക്കോടി സമ്മാനിക്കാമെന്ന് ഗീതാ വെഡ്ഡിങ്‌സ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിച്ചു. ഓണക്കോടിക്കൊപ്പം ഓണക്കൈനീട്ടമായി ഒരു തുകയും ഗീതാ വെഡ്ഡിങ്‌സ് മായാലക്ഷ്മിയുടെ കുടുംബത്തിന് നല്‍കി.


Also Read: ‘തകര്‍പ്പന്‍ ഓഫറില്‍ കലക്കന്‍ ഓണം’; പുതുവസ്ത്രങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ് സെന്റര്‍; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


മായാലക്ഷ്മിയുടെ കഥ കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ വായിച്ചതിനെ തുടര്‍ന്നാണ് ആ കുടുംബത്തിന് ഓണക്കോടിയും ചെറിയൊരു സഹായവും നല്‍കാന്‍ തീരുമാനിച്ചതെന്ന് ഗീതാ വെഡ്ഡിങ്‌സ് പ്രതിനിധികള്‍ പറഞ്ഞു. ചുറ്റുമുള്ള എല്ലാവരും നിറപ്പകിട്ടോടെ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ള ഒരു കുടുംബം ഈ അവസ്ഥയില്‍ കഴിയുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അവരുടെ ഓണത്തിന് അല്‍പ്പമെങ്കിലും നിറം പകരാമെന്ന ആഗ്രഹത്തോടെ ഓണക്കോടി നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ജീവിത പ്രയാസങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസമെന്നോണം ഒരു തുക നല്‍കാമെന്നും മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. നാളെ ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരാമെന്ന തിരിച്ചറിവാണ് തങ്ങളെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഗീതാ വെഡ്ഡിങ്‌സ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

ഓണക്കോടി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മായാലക്ഷ്മി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തനിക്കും അച്ഛനും അമ്മയ്ക്കും ഓണക്കോടി സമ്മാനിച്ചതിന് ഗീതാ വെഡ്ഡിങ്‌സിനെ നന്ദി അറിയിക്കുന്നതായും മായാലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അച്ഛനും അമ്മയും രോഗികളായതോടെയാണ് ചേമഞ്ചേരി നിടൂളി വീട്ടില്‍ മായാലക്ഷ്മിയുടെ കുടുംബത്തിന്റെ ജീവിതം ദുരിതമയമായത്. തിരുവങ്ങൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മായാലക്ഷ്മിയുടെ ചുമലിലാണ് കുടുംബത്തിന്റെ മുഴുവന്‍ ഭാരവും വന്ന് പതിച്ചത്.


Also Read: രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ചില ബന്ധുക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് മായാലക്ഷ്മിയുടെ കുടുംബം മുന്നോട്ട് പോകുന്നത്. സമൂഹത്തിന്റെ കൈത്താങ്ങില്ലാതെ അതിജീവനം അസാധ്യമായ സാഹചര്യത്തിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം ഈ കുടുംബത്തിന്റെ ദുരുത കഥ റിപ്പോര്‍ട്ട് ചെയ്തത്.

പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണം എന്നാണ് ഈ പത്താം ക്ലാസുകാരിയുടെ ആഗ്രഹം. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ തന്റെ ആഗ്രഹം മാറ്റിവച്ച് പഠിച്ച് എന്തെങ്കിലുമൊരു ജോലി നേടുക എന്ന ലക്ഷ്യം മാത്രമാണ് മായാലക്ഷ്മിക്ക് മുന്നിലുള്ളത്.

ഈ ലക്ഷ്യത്തിലേക്ക് ചുവടു വയ്ക്കാനായി നമ്മുടെയെല്ലാം സഹായം മായാലക്ഷ്മിക്ക് ആവശ്യമാണ്. ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിവരങ്ങള്‍ താഴെ:

ബാങ്ക്: കേരള ഗ്രാമീണ ബാങ്ക്

ബ്രാഞ്ച്: പൂക്കാട്

അക്കൗണ്ട് നമ്പര്‍: 4022 1100 2505 78

IFSC: KLGB0040221