‘തകര്‍പ്പന്‍ ഓഫറില്‍ കലക്കന്‍ ഓണം’; പുതുവസ്ത്രങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ് സെന്റര്‍


കൊയിലാണ്ടി: ഓണക്കോടി വാങ്ങാനായി എത്തുന്നവര്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ് സെന്റര്‍. രണ്ടായിരം രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് സമ്മാനം ലഭിക്കാന്‍ അവസരം.

രണ്ടായിരം രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക കൂപ്പണുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ ഈ കൂപ്പണ്‍ പൂരിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പെട്ടിയില്‍ നിക്ഷേപിക്കുക മാത്രമാണ് ചെയ്യേണ്ടത്.

ഈ കൂപ്പണുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. ഒന്നാം സമ്മാനമായി ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് ലഭിക്കുക.

Video:

രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് സ്മാര്‍ട്ട് ടി.വിയും മൂന്ന് പേര്‍ക്ക് മൂന്നാം സമ്മാനമായി മിക്‌സര്‍ ഗ്രൈന്ററും നാലാം സമ്മാനമായി നാല് പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അല്ലെങ്കില്‍ അയണ്‍ ബോക്‌സ് അഞ്ചാം സമ്മാനമായി അഞ്ച് പേര്‍ക്ക് ബെഡ് ഷീറ്റ് എന്നിങ്ങനെയാണ് ഉപഭോക്താക്കള്‍ക്കായി ഗീത ഒരുക്കിയ സമ്മാനങ്ങള്‍. സെപ്റ്റംബര്‍ 15 വരെയാണ് ഈ സമ്മാനപദ്ധതി.

കൂടാതെ ഗീതാ വെഡ്ഡിങ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയും സമ്മാനം നേടാന്‍ അവസരമുണ്ട്. ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം അതിലെ വീഡിയോ ഷെയര്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു സ്മാര്‍ട്ട് ഫോണാണ്.



ഈ ഓണത്തിന് വൈവിധ്യമാര്‍ന്ന നിരവധി കളക്ഷനാണ് ഗീതാ വെഡ്ഡിങ് സെന്റര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓണം പ്രമാണിച്ചുള്ള പ്രത്യേക സമ്മാനപദ്ധതി പ്രഖ്യാപിച്ചത് മുതല്‍ കൊല്ലം പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള ഗീതാ വെഡ്ഡിങ് സെന്ററിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയാണ്.

1960 ല്‍ കൊയിലാണ്ടിയില്‍ സ്ഥാപിതമായ വസ്ത്രവ്യാപാര സ്ഥാപനമായ ഗീത അടുത്തിടെയാണ് കൊയിലാണ്ടിക്കടുത്ത് കൊല്ലത്ത് വിശാലമായ ഷോറൂം ആരംഭിച്ചത്.

ഗീതാ വെഡ്ഡിങ് സെന്ററിലെ സമ്മാന പദ്ധതിയെ കുറിച്ചും മറ്റ് ഓഫറുകളെ കുറിച്ചുമെല്ലാം വിശദമായി അറിയാനായി 8943776655 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Video: