പഴയ പത്രമുണ്ടോ ചേട്ടാ… ഉണ്ടെങ്കില്‍ വേഗം വിറ്റോ, കടലാസിന് പൊന്നും വില


Advertisement

കോഴിക്കോട്: പഴയ പത്രത്തിന് ഇപ്പോള്‍ വന്‍ ഡിമാന്റാണ്, കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെയാണ് വില. കോവിഡിന് മുന്‍പ് 10 മുതല്‍ 13 രൂപ വരെയായിരുന്ന വിലയാണ്  ഇപ്പോള്‍ കുതിച്ച് കയറിയിരിക്കുന്നത്.

Advertisement

കടലാസ് ക്ഷാമം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം പഴയ പത്രം, പേപ്പര്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് ബിസിനസിലെ കുതിച്ചുചാട്ടത്തോടെ, ഭക്ഷണം, ഗാഡ്ജറ്റുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വീടുകളില്‍ എത്തിക്കുന്ന കാര്‍ട്ടണ്‍ ബോക്‌സുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്.

Advertisement

പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കടലാസിനെ ചിലവേറിയതാക്കി മാറ്റിയിട്ടുണ്ട്. റഷ്യ-ഉക്രൈന്‍ യുദ്ധവും പേപ്പര്‍ നിര്‍മ്മാണത്തെയും ബാധിച്ചു.

Advertisement

ഇതിനുപുറമെ, ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍തോതില്‍ ഉയര്‍ന്നതും കാരണങ്ങളിലൊന്നാണ്. പാഴ്കടലാസ് ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചൈന വന്‍തോതിലാണ് ക്രാഫ്റ്റ് പേപ്പര്‍ അഥവാ കാര്‍ട്ടണ്‍ബോക്സ് നിര്‍മിക്കുന്നുതിനുള്ള പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ കടലാസ് കയറ്റുമതിയും വന്‍തോതില്‍ ഉയര്‍ന്നു.

summary: old newspaper  is worth gold, sell it qiuckly