മുണ്ടയില്‍ അബൂബക്കറിന്റെ ഖബറടക്കം നാളെ; മൃതദേഹം വൈകുന്നേരത്തോടെ നന്തിയിലെത്തും


നന്തി: ഇന്നലെ ചൈന്നൈയില്‍ വെച്ച് മരണമടഞ്ഞ മുണ്ടയില്‍ അബൂബക്കറിന്റെ ഖബറടക്കം ബുധനാഴ്ച രാവിലെ നന്തി ദാറുസ്സലാം ഖബര്‍സ്ഥാനില്‍ നടക്കും. ബുധനാഴ്ച എട്ടുമണിക്ക് നന്തിയിലെ മസ്ജിദുല്‍ മുജാഹിദ്ദീനിലാണ് മയ്യത്ത് നിസ്‌കാരം.

മൃതദേഹം വൈകുന്നേരം മൂന്നുമണിയോടെ നന്തിയിലെ വീടായ മമതയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ വ്യവസായ പ്രമുഖന്‍, നന്തിയിലെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാള്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു മുണ്ടയില്‍ അബൂബക്കര്‍. പ്രമുഖ വ്യവസായിയായ ഫാരിസ് അബൂബക്കറിന്റെ പിതാവാണ്.

ഭാര്യ: മറക്കാരകത്ത് സോഫിയാ. മക്കള്‍: ഫാരിസ് (ചെന്നൈ), സിറാജ് (ദുബൈ) സഞ്ജിദ, ഹാജറ, മരുമക്കള്‍: ഉമര്‍ ഫാറൂഖ് (കോഴിക്കോട്) സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബൈ).