ടെെറ്റിൽ ചാമ്പ്യൻ പട്ടം പുളിയഞ്ചേരി സ്വദേശിക്ക്; കോഴിക്കോട് ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിയായി പോലീസ് ഓഫീസർ വിജേഷ്


Advertisement

കൊയിലാണ്ടി: ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ അംഗീകാരങ്ങളുടെ നിറവിൽ പുളിയഞ്ചേരി സ്വദേശി. കോഴിക്കോട് നടന്ന ചാംപ്യൻഷിപ്പിൽ ജില്ലാ ടെെറ്റിൽ ചാമ്പ്യൻ പട്ടത്തോടൊപ്പം മലബാർ തല മത്സരത്തൽ മൂന്നാം സ്ഥാനവുമാണ് പോലീസ് ഓഫീസർകൂടിയായ വിജേഷ് എ സ്വന്തമാക്കിയത്. 75 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ടെെറ്റിൽ സ്ഥാനാർത്ഥിക്കായുള്ള മത്സരം നടന്നത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് വിജേഷിന്റെ വിജയം. ഇന്നലെ കോഴിക്കോടാണ് മത്സരം നടന്നത്.

Advertisement

ടെെറ്റിൽ വിന്നർ ആകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നു വിജേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നീണ്ട പരിശ്രമത്തിലൂടെയാണ് വിജയം കെെവരിച്ചത്. ദിവസവും മണിക്കൂറുകൾ നീണ്ട വ്യായാമവും ഭക്ഷണ ക്രമീകരണങ്ങളും ആവശ്യമായിരുന്നു. കൊയിലാണ്ടി ഫിറ്റ്നെെസ് ടെെമിലെ ട്രെയിനർ ജീവയുടെ കീഴിലായിരുന്നു പരിശീലനമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

2022 ൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മിസ്റ്റർ കോഴിക്കോടായി. കേരള പോലീസിന്റെ ബോഡി ബിൽഡിംഗ് സംസ്ഥാന തല മത്സരത്തിൽ 75കിലോ ഗ്രാമിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ടെെറ്റിൽ വിന്നർ പട്ടം ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

കൊയിലാണ്ടി ട്രാഫിക് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് വിജീഷ്. കുഞ്ഞികൃഷ്ണൻ – പ്രേമലത ദമ്പതികളുടെ മകനാണ്. ആതിരയാണ് ഭാര്യ. വേദിക, വാമിക എന്നിവർ മക്കൾ.

Summary: Muchukunnu native Police Officer Vijesh won the title winner of Kozhikode District Body Building Championship