ഇലാഹിയ കോളേജില്‍ പതിവുതെറ്റിക്കാതെ എം.എസ്.എഫ്; കെ.എസ്.യുവിനെ രണ്ട് സീറ്റിലൊതുക്കി


കൊയിലാണ്ടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാപ്പാട് ഇലാഹിയ കോളേജില്‍ ആധിപത്യം നിലനിര്‍ത്തി എം.എസ്.എസ്. ആകെയുള്ള പതിനാറ് സീറ്റില്‍ പതിനാല് സീറ്റിലും എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രണ്ടിടങ്ങളില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

എം.എസ്.എഫും കെ.എസ്.യുവും എസ്.എഫ്.ഐയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. മത്സരം നടന്ന ഏഴ് സീറ്റുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും എം.എസ്.എഫിന് വെല്ലുവിളി ഉയര്‍ത്താന്‍ എസ്.എഫ്.ഐയ്ക്ക് സാധിച്ചില്ല.

മുഹമ്മദ് സുഹൈറാണ് ചെയര്‍മാന്‍. ജലീല്‍ സലാം യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ ആയിഷ നിഹ്‌മ, ജോയിന്റ് സെക്രട്ടറി നിദ ഫാത്തിമ എന്നിവരടക്കം ഒമ്പത് സീറ്റുകളില്‍ എം.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.സി.എ അസോസിയേഷന്‍ എബിന്‍ ഷാജി, തേഡ് ഡി.സി മിഹമ്മദ് അജ്ഷല്‍ എന്നിവയാണ് കെ.എസ്.യു നേടിയ സീറ്റുകള്‍.

മറ്റ് വിജയികള്‍:

ജനറല്‍ സെക്രട്ടറി: മുഹമ്മദ് തമീം
ഫൈന്‍ ആര്‍ട്‌സ്: നിബ്രാസുദ്ദീന്‍
ജനറല്‍ ക്യാപ്റ്റന്‍: ഹാസിന്‍ ഹമീദ്
സ്റ്റുഡന്റ് എഡിറ്റര്‍: മുഹമ്മദ് സഹജ്
കൊമേഴ്‌സ് അസോസിയേഷന്‍: ഉമര്‍ മുഖ്താര്‍
ഇംഗ്ലീഷ് അസോസിയേഷന്‍: ഫാത്തിമ ഫിദ
മാനേജ്‌മെന്റ് അസോസിയേഷന്‍: സയ്യിദ് മുഹമ്മദ് ഹാലിഫ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍
ഫസ്റ്റ് ഡി.സി: മുഹമ്മദ് ഫാരിസ്
സെക്കന്റ് ഡി.സി: അന്‍ഷല്‍
പി.ജി റെപ്: മുര്‍ഷിദ