കൊല്ലം എസ്.എന്‍.ഡി.പി കോളേജ് ചുവന്ന് തന്നെ; 19സീറ്റിലും എസ്എഫ്‌ഐയുടെ തേരോട്ടം


കൊയിലാണ്ടി: ഇന്ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി കോളേജിലെ 19 സീറ്റിലും എസ്എഫ്.ഐയ്ക്ക് ജയം. എംഎസ്എഫ്-കെ.എസ്.യു സഖ്യത്തിനെതിരെ വന്‍ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ. വിജയം നേടിയത്.

എസ്.എഫ്.ഐയുടെ ചെയര്‍മാനായി അഭയ് കൃഷ്ണ ആര്‍. വൈസ് ചെയര്‍മാനായി അവന്തിക ബി.എസിനെയും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ദിനയ്. ടി, ജോജോയിന്റ് സെക്രട്ടറി അമയ ടി.പി ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശ്രേയ കൃഷ്ണ എന്നിവരും ജയിച്ചു.

യു.യു.സി അമല്‍ജിത്ത് എ.എസ്, നിഷാല്‍ രവീന്ദ്രന്‍ എന്നിവരും ജനറല്‍ ക്യാപ്റ്റന്‍ അക്ഷയ് അനില്‍ കുമാര്‍, പി.ജി മെമ്പര്‍ ആദിത്യ കെ.പി, വിവിധ അസോസിയേഷനുകളില്‍ നിന്ന് ബി.ബി.എ അസോസിയേഷന്‍ ആര്യ ആര്‍.എസ്, ബി.കോം അസോസിയേഷന്‍ നിവേദ് രാജ്, കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ വിനായകന്‍ സി.കെ, കെമസ്ട്രി അസോസിയേഷന്‍ സഫല്യ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അഞ്ച് സീറ്റുകളില്‍ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫസ്റ്റ് ഇയര്‍ റെപ്രസെന്ററ്റീവ്, സെക്കന്‍ഡ് ഇയര്‍ റെപ്രസെന്ററ്റീവ്, തേര്‍ഡ് ഇയര്‍ റെപ്രസെന്ററ്റീവ്, ഫിസിക്‌സ് അസോസിയേഷന്‍ സെക്രട്ടറി, ഇംഗ്ലീഷ് അസോസിയേഷന്‍ സെക്രട്ടറി, എന്നീ സീറ്റുകളിലേക്കാണ് എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.