കൊയിലാണ്ടിയിലെ ആ ഭാഗ്യശാലി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍ വിറ്റ ടിക്കറ്റിന്


കൊയിലാണ്ടി: ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്- 71 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൊയിലാണ്ടിയില്‍ വിറ്റ ടിക്കറ്റിന്. FA 839068 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

തിരുവങ്ങാട് ലോട്ടറി ഏജന്‍സീസ് വഴി വിറ്റ ടിക്കറ്റാണിത്. പൊയില്‍ക്കാവ്, പൂക്കാട് ഭാഗത്ത് വിറ്റ ടിക്കറ്റാണിതെന്നാണ് സൂചന.

രണ്ടാം സമ്മാനം താമരശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണ്. FJ 776565 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ ലഭിക്കുക.