Tag: MSF

Total 14 Posts

‘വിദ്യാർത്ഥികളെ വഞ്ചിച്ച എൻടിഎ ഏജൻസി പിരിച്ച് വിടുന്നത് വരെ സമരരംഗത്ത് ഉണ്ടാകും’; കൊയിലാണ്ടിയിൽ എം.എസ്.എഫിന്റെ പോ​സ്റ്റ്റ്റോഫീസ് മാർച്ച്

കൊയിലാണ്ടി: നീറ്റ്, നെറ്റ് പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എം. എസ്. എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം ഉ​ദ്ഘാടനം ചെയ്തു. രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷകൾക്ക് തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ച് എം.എസ്.എഫ് പ്രതിഷേധം

കൊയിലാണ്ടി: പ്ലസ് വൺ സീറ്റ് പ്രതിസിന്ധിയിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സികെ നജാഫ് അടക്കമുള്ള 14

മുഹമ്മദ് നിസാം പ്രസിഡന്റ്; എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം

കൊയിലാണ്ടി: എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം. മുഹമ്മദ് നിസാമാണ് കമ്മിറ്റി പ്രസിഡന്റ്. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന മുന്‍സിപ്പല്‍ എം.എസ്.എഫിന്റെ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരഹവാഹികളെ തെരഞ്ഞെടുത്തത്. യോഗം സംസ്ഥാന എം.എസ്.എഫിന്റെ മുന്‍ കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍, മുനിസിപ്പല്‍

നാല്‍പ്പതിലധികം കേന്ദ്ര സര്‍വ്വകലാശാലകളിലെ പഠന സാധ്യത പരിചയപ്പെടുത്തി; ഉപരിപഠന സാധ്യതകളുടെ വാതില്‍ തുറന്ന് കൊയിലാണ്ടിയില്‍ എം.എസ്.എഫിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം

കൊയിലാണ്ടി: ഉപരിപഠന സാധ്യതകളുടെ വാതില്‍ തുറന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി CUET – UG ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടിയില്‍ ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാല്പതിലധികം കേന്ദ്ര സര്‍വ്വകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ CUET എന്‍ട്രന്‍സ് പരീക്ഷയെ കുറിച്ചും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം; കൊയിലാണ്ടിയിൽ റോഡ് ഉപരോധിച്ച് എംഎസ്എഫ്, മൂന്ന് പേർ അറസ്റ്റിൽ

കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മൂന്ന് എംഎസ്എഫ് നേതാക്കൾ അറസ്റ്റിൽ. സംസ്ഥാന കമ്മിറ്റി വിങ്ങ് കൺവീനർ ആസിഫ് കലാം, ജില്ലാ കൺവീനർ അഫ്രിൻ ഇസ്മായിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫസീഹ് പുറക്കാട് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു. പൗരത്വ നിയമ ഭേദഗതി നിയമം

ഇലാഹിയ കോളേജില്‍ പതിവുതെറ്റിക്കാതെ എം.എസ്.എഫ്; കെ.എസ്.യുവിനെ രണ്ട് സീറ്റിലൊതുക്കി

കൊയിലാണ്ടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാപ്പാട് ഇലാഹിയ കോളേജില്‍ ആധിപത്യം നിലനിര്‍ത്തി എം.എസ്.എസ്. ആകെയുള്ള പതിനാറ് സീറ്റില്‍ പതിനാല് സീറ്റിലും എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രണ്ടിടങ്ങളില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എം.എസ്.എഫും കെ.എസ്.യുവും എസ്.എഫ്.ഐയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. മത്സരം നടന്ന ഏഴ് സീറ്റുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും എം.എസ്.എഫിന് വെല്ലുവിളി ഉയര്‍ത്താന്‍ എസ്.എഫ്.ഐയ്ക്ക് സാധിച്ചില്ല. മുഹമ്മദ്

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വച്ച സംഭവം: കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൊയിലാണ്ടി: എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വച്ച സംഭവത്തില്‍ കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെയാണ് അന്വേഷണം. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥാണ് ഉത്തരവിട്ടത്. ജൂണ്‍ 25 നാണ് മനുഷ്യാവകാശ കമ്മീഷന്റെ

കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ കയ്യാമം വച്ച കൊയിലാണ്ടി പൊലീസിന്റെ നടപടി അപഹാസ്യമെന്ന് കെ.എം.അഭിജിത്ത്

കൊയിലാണ്ടി: വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളെ കയ്യാമം വച്ച കൊയിലാണ്ടി പൊലീസിന്റെ നടപടി അപഹാസ്യമെന്ന് എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവർത്തകരെ വിലങ്ങ് വച്ച് നടുറോഡിലൂടെ കാൽനടയായി കൊണ്ടുപോയ സംഭവം ജനാധിപത്യസമരങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നത് പോലെയാണെന്നും അഭിജിത്ത് പറഞ്ഞു. വ്യാജ രേഖയുണ്ടാക്കി കേരളത്തിലെ ഉന്നത

കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം; എം.എസ്.എഫ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, ഇരുപതോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: എം.എസ്.എഫിന്റെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കൊണ്ടുപോയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ബാരിക്കേഡ് മറിച്ചിട്ട് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, സെക്രട്ടറി ശാക്കിര്‍

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കൊയിലാണ്ടിയിൽ കരിങ്കൊടി; എം.എസ്.എഫ് പ്രവർത്തകരെ കയ്യാമംവെച്ച് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ കയ്യാമം വെച്ച അറസ്റ്റ് ചെയ്ത് പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് വി​ങ് കൺവീനർ അഡ്വ. മുഹമ്മദ് അഫ്രിൻ ന്യൂമാൻ, എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീവ് എന്നീ രണ്ടുപേരെയാണ് പോലീസ് കയ്യാമം വെച്ച് അറസ്റ്റു ചെയ്തത്.