മലപ്പുറത്ത് അമ്മയും രണ്ട് പെൺമക്കളും തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: കോട്ടയ്ക്കലില്‍ അമ്മയും രണ്ട് പെൺമക്കളും തൂങ്ങിമരിച്ച നിലയിൽ. ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്വ (26) മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങി മരച്ച നിലയിലാണ് കണ്ടത്.
രാവിലെ 5.30 ഓടെയാണ് സംഭവം. സഫ്വയുടെ ഭർത്താവ് അലിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം അൽമാസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൽപകഞ്ചേരി പോലീസ് തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
[nmid4]