തിക്കോടിയിൽ പുലർച്ചെ തേങ്ങാകൂടയിൽ തീപിടുത്തം, നശിച്ചത് ആറായിരത്തോളം തേങ്ങകൾ, തീ അണച്ചത് രണ്ടര മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവിൽ


തിക്കോടി: തിക്കോടിയിൽ തേങ്ങാ കൂടക്കു തീപിടിച്ചു. പഞ്ചായത്ത് റെയിൽവേ ഗേറ്റിന് സമീപമുള്ള വടക്കേ മേലാട്ട് മമ്മദിന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് ആണ് തീപിടിച്ചത്. വൻ നഷ്ടമുണ്ടായി.

ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. തേങ്ങാ കൂടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയിരുന്നു. തൊട്ടടുത്ത് റെയിൽവേ ട്രാക്ക് വീട്ടുകാരിലും നാട്ടുകാരിലും പരിഭ്രാന്തി പടര്‍ത്തി.

ഇതിനിടയിൽ കൊയിലാണ്ടി അഗ്നിശമനയെ വിവരമറിയിച്ചു. കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തുകയും ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ തീ അണച്ച് ആശങ്ക ഒഴിവാക്കി. രണ്ടുമണിക്കൂറോളം എടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്. ഉദ്ദേശം ആറായിരത്തോളം തേങ്ങ ഉള്ളതായി ആണ് പ്രാഥമിക കണക്കു കൂട്ടൽ.

സ്റ്റേഷൻ ഓഫീസർ സി പി ആനന്ദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത്കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ഇർഷാദ്, നിധി പ്രസാദ്, അരുൺ,അനൂപ്, റിനീഷ്, സജിത്ത്, നിതിൻ രാജ് ഹോംഗാർഡ് ബാലൻ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.