കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെ ഇരുവരെയും വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.


ഇന്നലെ രാവിലെ ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോടുള്ള വൈദ്യരുടെ സമീപത്ത് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

രാത്രി ഇവർ വീട്ടിലെത്തിയില്ല. ഇരുവരെയും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ എട്ടു മണിയോടെ കൊടുവള്ളി പൊലീസിൽ പരാതി നൽകി. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.