ഒരുങ്ങിക്കോളൂ, ഓണമുണ്ണാം കെങ്കേമമായി; പതിമൂന്നിനം സാധനങ്ങളുമായി ഓണകിറ്റ് ഈ മാസം അവസാനത്തോടെ നിങ്ങളിലേക്കെത്തും; കൂടുതൽ വിവരങ്ങളറിയാം


കോ​ഴി​ക്കോ​ട്‌: ഓണത്തെ വരവേൽക്കാൻ കോഴിക്കോടുകാർ ഒരുങ്ങുമ്പോൾ ഓണകിറ്റുകളും തയ്യാറാവുന്നു. ഈ ​മാ​സം അ​വ​സാ​നം കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വീ​ടു​ക​ളി​ലെ​ത്തും.

ഒ​രു കി​റ്റി​ൽ 477 രൂ​പ വി​ല​വ​രു​ന്ന പ​ല​വ്യ​ഞ്‌​ജ​ന​ങ്ങ​ളാ​ണ്‌ വി​ത​ര​ണം ​ചെ​യ്യു​ന്ന​ത്‌. പതിമൂന്നിനം സാ​ധ​ന​ങ്ങ​ളാ​ണ്‌ ഇതിലുണ്ടാവുക. തു​ണി​സ​ഞ്ചി​യി​ൽ ആണിത് വിതരണം ചെയ്യുക. എന്നാൽ ക​ഴി​ഞ്ഞ ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന സോ​പ്പും ആ​ട്ട​യും ഇത്തവണ ഉണ്ടാവില്ല.

​കോ​ഴി​ക്കോ​ട്‌ സ്‌​റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ ഇരുപത്തിയേഴാം തീയതി മുതൽ സ​പ്ലൈ​കോ ജി​ല്ലാ ഓ​ണ​ച്ച​ന്ത​ ആരംഭിക്കും. സാ​ധ​ന​ങ്ങ​ൾ പൊ​തു​വി​പ​ണി​യേ​ക്കാ​ൾ വി​ല​ക്കു​റ​വി​ൽ ആവും ല​ഭി​ക്കുക. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ച​ന്ത​ക​ൾ തു​ട​ങ്ങും.

ജി​ല്ല​യി​ൽ എ​ട്ടു​ല​ക്ഷം കാ​ർ​ഡ്‌ ഉ​ട​മ​ക​ൾ​ക്കാ​യുള്ള സ​ർ​ക്കാ​രി​ന്‍റെ ഓ​ണ​ക്കി​റ്റ്‌ ആണ് തയ്യാറാവുന്നത്.