നെടുമ്പാശേരി വിമാനത്താവളം വഴി ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം കടത്തി; താമരശേരി സ്വദേശികളുള്‍പ്പെടെ നാല് പേര്‍ പോലീസ് പിടിയില്‍
കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലധികം വരുന്ന സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. ദോഹയില്‍ നിന്നെത്തിച്ച സ്വര്‍ണവുമായി അരീക്കോട് വച്ചാണ് ഇവര്‍ പിടിയിലായത്.
കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴിക്കോട് താമരശേരി സ്വദേശികളായ മിദ്ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാരിയര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന ഒരു ലക്ഷം രൂപയും സ്വര്‍ണം കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം നാല് ക്യാപ്സൂളുകളാക്കി ദേഹത്ത് ഒളിപ്പിച്ചാണ് പ്രതി കടത്തിയിരുന്നത്. ഏകദേശം 63 ലക്ഷത്തോളം വിലവരുന്ന 1063 ഗ്രാം സ്വര്‍ണമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.