പിടിക്കപ്പെടുമെന്നായപ്പോൾ കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം, രക്ഷപ്പെടുത്തിയത് നാട്ടുകാർ, ഒടുവിൽ അറസ്റ്റ്; കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് അധ്യാപകൻ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


Advertisement

കണ്ണൂർ: പ്ലസ് ടു വിദ്യാർത്ഥിനിക്ക് വാട്ട്സാപ്പിൽ അശ്ലീലസന്ദേശം കൈമാറിയ അധ്യാപകനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കായികാധ്യാപകനായ സജീഷ് വിദ്യാർത്ഥിനിയും ഉപയോഗിക്കാറുള്ള അമ്മയുടെ വാട്ട്സാപ്പ് നമ്പറിലേക്കാണ് അശ്ലീല ദൃശ്യങ്ങളും സന്ദേശവുമയച്ചത്.

Advertisement

അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവർത്തി വീട്ടിൽ അറിയിച്ച ശേഷം ബന്ധുക്കൾ സ്കൂളിലെത്തി പ്രിൻസിപ്പാളിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പാൾ പരാതി പോലീസിന് കൈമാറി. പിന്നാലെ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ സജീഷിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.

Advertisement

കേസ് വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രതി ബുധനാഴ്ച മാടായിപ്പാറയിൽ വെച്ചാണ് പോലീസ് വലയിലാവുന്നത്. അന്വേഷണം നടക്കുന്നതിനിടയിൽ സജീഷ് കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Advertisement

ഇ.പി ജയരാജൻ കായിക മന്ത്രിയായ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന സജീഷിനെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു. സജീഷ് നിലവില്‍ കെ.എസ്.ടി.എ ഭാരവാഹിയാണ്.