കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; ടിവി – കോമഡി താരം അറസ്റ്റില്‍


Advertisement

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ടിവി-സ്‌റ്റേജ് കോമഡി താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലേ മുക്കോലോടെ തമ്പാനൂരില്‍ നിന്നും നിലമലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.

Advertisement

യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഇതിനിടെ ബിനു ബസില്‍ നിന്നും ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Advertisement
Advertisement