ഇന്ന് മുതല്‍ മില്‍മ പാലിനൊപ്പം ചായയുടെ വിലയിലും വര്‍ധന; വെള്ള, ഇളംനീല, നീല കവര്‍ പാലുകളുടെ പുതുക്കിയ വിലവിവരങ്ങള്‍ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടി. ലിറ്ററിന് ആറ് രൂപയാണ് വര്‍ധിച്ചത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതുക്കിയ വില. നെയ്യ്, തൈര് ഉത്പന്നങ്ങള്‍ക്കും വില കൂട്ടി. ചായയുടെ വില പത്തില്‍ നിന്ന് പന്ത്രണ്ടായും വര്‍ധിച്ചു.

പുതുക്കിയ വില ( 500 മി.ലിറ്റര്‍ )ചുവടെ:

വെള്ള കവര്‍………………28 .00
ഇളം നീല കവര്‍………..25 .00
കടും നീല കവര്‍………. 26 .00
പച്ച കവര്‍………………….27.00
തൈര് (525 ഗ്രാം ……35. 00

പാലിന് ആറ് രൂപ കൂട്ടാന്‍ കഴിഞ്ഞാഴ്ചയാണ് മന്ത്രിസഭ അനുമതി നല്‍കിയത്. സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിന് നേരത്തെ വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചിരുന്നു. പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലാ യൂണിയനുകളുടെയും ചെയര്‍മാന്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി മില്‍മ ചെയര്‍മാന്‍ അറിയിച്ചിരുന്നു.