കോടിക്കൽ സ്വദേശിയായ മധ്യവയസ്കൻ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ


Advertisement

പയ്യോളി: പയ്യോളിയിൽ റെയിൽവേ ട്രാക്കിന് സമീപം മധ്യവസ്കൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. കടലൂർ കോടിക്കൽ കുന്നുമ്മത്താഴ നടുക്കായംകുളം നൗഷാദ് ആണ് മരിച്ചത്. 45 വയസാണ്. ശനിയാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് അപകടം നടന്നത്.

Advertisement

ഒന്നാം ഗേറ്റിന് തെക്ക് ഭാഗത്ത് 150 ഓളം മീറ്റർ മാറി കുറ്റിപ്പുല്ലുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവമരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം വടകരയിലെ ​ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Advertisement

മത്സ്യത്തൊഴിലാളിയാണ് നൗഷാദ്. പരേതരായ മമ്മുവിന്റെയും കുഞ്ഞയിഷയുടെയും മകനാണ്. റഹീമയാണ് ഭാര്യ. വാസിം, വാഹിദ്, സൽമാൻ ഫാരിസ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: റഷീദ്, ഹാരിസ്, ജമീല, സുബൈദ.

Advertisement

Summary: middle-aged man, a native of Kodikal, died after being hit by a train at Payyoli